ജെഎസ്എസിൽ വിമതനീക്കം: ഗൗരിയമ്മ സ്വയം വിരമിക്കണമെന്ന് പാർട്ടിയിലെ ഒരുവിഭാഗം; സംസ്ഥാന സെക്രട്ടറിയുടെ കത്ത് ഗൗരിയമ്മ തള്ളി

Webdunia
തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (10:08 IST)
ജെഎസ്എസ് നേതാവ് ഗൗരിയമ്മയ്ക്കെതിരെ പാർ‌ട്ടിയിലെ ഒരു വിഭാഗം രംഗത്ത്. ഗൗരിയമ്മ സ്വയം വിരമിക്കണമെന്ന് ആവശ്യപ്പെട്ട് ജെഎസ്എസിലെ ഒരു വിഭാഗം നേതാക്കള്‍ അവര്‍ക്ക് കത്തു നല്‍കി‍. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ ബി ഗോപന്റെ നേതൃത്വത്തിലുള്ള സംഘമാണ് കത്തുനൽകിയത്.
 
ഗൗരിയമ്മ സ്വജനപക്ഷപാതം കാട്ടിയെന്നും 90 ശതമാനം പാര്‍ട്ടി അംഗങ്ങളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും തങ്ങള്‍ ഇടതുപക്ഷത്തോട് ഉറച്ച് നില്‍ക്കുമെന്നും നേതാക്കള്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഗൗരിയമ്മ ഈ കത്ത് തള്ളിക്കളഞ്ഞതായാണ് പുരത്തുവരുന്ന വിവരം.
 
(ചിത്രത്തിനു കടപ്പാട്: മനോരമ ഓണ്‍ലൈന്‍)
Next Article