ജിഷ വധക്കേസ്: അമീറുലിന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയും

Webdunia
വെള്ളി, 19 ഓഗസ്റ്റ് 2016 (09:06 IST)
ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. 
 
പ്രതിഭാഗം, പ്രോസിക്യൂഷന്‍ വാദങ്ങള്‍ എന്നിവ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സെഷന്‍സ് ജഡ്ജി എന്‍ അനില്‍കുമാര്‍ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി വെച്ചത്.
 
പൊലീസ് ആരോപിക്കുന്ന കുറ്റകൃത്യം ചെയ്തിട്ടില്ലെന്നും കസ്റ്റഡിയിലെ ചോദ്യം ചെയ്യലും തെളിവുശേഖരണവും കഴിഞ്ഞതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ഏതുവ്യവസ്ഥയും പാലിക്കാന്‍ തയാറാണെന്നുമാണ് പ്രതി ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 
അതേസമയം, ജാമ്യം അനുവദിച്ചാല്‍ പ്രതി ഒളിവില്‍ പോകാനുള്ള സാധ്യത കൂടുതലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.
Next Article