ജിഷവധക്കേസിൽ പ്രതിയെ പിടികൂടിയെങ്കിലും വ്യക്തമായ ഉത്തരങ്ങൾ കിട്ടാതെ കുഴങ്ങുകയാണ് പൊലീസ്. പ്രതിയായ അമീറുൽ ഇസ്ലാമിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് ഇതിനെ കാരണം. ചോദ്യം ചെയ്യലിനിടെ പ്രതി പറഞ്ഞ മൊഴി പിന്നീട് മാറ്റിപ്പറയുകയാണ്.
മദ്യലഹരിയിലായിരുന്നു ജിഷയുടെ കുറുപ്പുംപടിയിലുള്ള വീട്ടിലേക്ക് എത്തിയതെന്നായിരുന്നു ആദ്യം പ്രതി നൽകിയ മൊഴി. എന്നാൽ സംഭവം നടക്കുമ്പോൾ മദ്യപിച്ചിരുന്നില്ലെന്നാണ് പ്രതി ഇപ്പോൾ പറയുന്നത്. പെട്ടന്നുണ്ടായ പ്രകോപനം മൂലമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പറഞ്ഞിരുന്നെങ്കിലും ഇതിലും വൈരുദ്ധ്യങ്ങളുണ്ട്. കൊല്ലാൻ കരുതുക്കൂട്ടിയാണ് ചെന്നതെന്നാണ് അമീറുൽ പറയുന്നത്.
സംഭവസമയത്ത് മദ്യപിച്ചിരുന്നില്ല എന്ന പ്രതിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകത്തിന് ഒന്നിലേറെ ആയുധങ്ങൾ ഉപയോഗിച്ചിരുന്നിവെന്നും പ്രതി ചോദ്യം ചെയ്യലിനിടെ പറഞ്ഞു. കൊലചെയ്യാൻ ഉപയോഗിച്ച കത്തി അമീറുൽ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിനു മുകളിലെ ടെറസിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. അതേസമയം, ജിഷ വധക്കേസില്‍ പ്രതി അമീറുൽ ഇസ്‍ലാമിനെ തിരിച്ചറിയില്‍ പരേഡിന് വിധേയനാക്കാന്‍ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.