കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന ബേബി എന്ന 65 കാരനു സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ ഭാഗ്യനിധി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ലഭിച്ചു. കിണര്‍ നിര്‍മ്മാണ തൊഴിലാളിയായ മീയണ്ണൂര്‍ ശാന്തിപുരം രതീഷ് ഭവനില്‍ ബേബി ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം മീയണ്ണൂരിലെ പഞ്ചായത്ത് ജംഗ്ഷനിലെ കടത്തിണ്ണയിലാണ് ഉറക്കം.
താന്‍ എടുത്ത ബി എന്‍ 714476 നമ്പര്‍ ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നറിഞ്ഞ ബേബി കുറച്ചു പുരയിടവും കയറിക്കിടക്കാനൊരു വീടും സ്വന്തമാക്കണം എന്നു മാത്രമാണ് ആഗ്രഹം.