ദിലീപുമായി ഉപേക്ഷിക്കാന്‍ പറ്റാത്ത ബന്ധമാണുള്ളതെന്ന് പള്‍സര്‍ സുനി!

Webdunia
ബുധന്‍, 5 ജൂലൈ 2017 (10:31 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്ത നടന്‍ ദിലീപിനേയും സംവിധായകന്‍ നാദിര്‍ഷയേയും പ്രതിക്കൂട്ടിലാക്കുന്ന മൊഴി നല്‍കി ജിംസണ്‍. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരനാണ് ജിംസണ്‍. ജയിലില്‍ വെച്ച് ഫോണ്‍‌വിളിച്ചപ്പോള്‍ സുനിക്ക് കൂട്ടുനിന്നത് ജിംസണായിരുന്നു.

ജയിലില്‍ വച്ച് സുനി ഫോണില്‍ വിളിച്ച കാര്യങ്ങള്‍ ജിംസണ്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ദിലീപും നാദിര്‍ഷായും തമ്മില്‍ തനിക്കു ഉപേക്ഷിക്കാന്‍ പറ്റാത്ത അത്രയും ശക്തമായ ബന്ധമാണ് ഉള്ളതെന്ന് സുനില്‍ ഫോണിലൂടെ പറഞ്ഞുവെന്ന് ജിംസണ്‍ പൊലീസിന് മൊഴി നല്‍കിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. സുനിലിന്റെ അന്നത്തെ ഫോണ്‍ വിളിയില്‍ ഒരു സ്ത്രീയെക്കുറിച്ചും പരാമര്‍ശമുണ്ടെന്ന് ജിന്‍സണ്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ മാര്‍ച്ചില്‍ തന്നെ ലഭിച്ചിരുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ദൃശ്യങ്ങള്‍ ക്വട്ടേഷന്‍ ഏല്‍പ്പിച്ചയാളുടെ കയ്യില്‍ എത്തിയോ എന്ന കാര്യത്തിലും പൊലീസിന്‍` സംശയമുണ്ട്. നടിയെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ ഫോണില്‍ നിന്നു സുനില്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുത്തതായി പോലീസിനു സംശയമുണ്ട്.
Next Article