4ജി ഫീച്ചര്‍ ഫോണുമായി റിലയന്‍സ് ജിയോ എത്തുന്നു. ജൂലായ് 21ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഫോണ്‍ പുറത്തിറക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വെറും 500 രൂപ മാത്രമായിരിക്കും ഈ ഫോണിന്റെ വിലയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിലക്കുറവില്‍ രണ്ട് കോടി 4ജി ഫീച്ചര്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളെങ്കിലും കമ്പനി പുറത്തിറക്കുമെന്നാണ് വിവരം. ജൂലായ് അവസാനത്തോടെയോ ആഗ്‌സറ്റ് ആദ്യവാരത്തിലൊ ഫോണ്‍ വിപണിയിലെത്തും. അതിനിടെ ധന്‍ധനാധന്‍ ഓഫറിന്റെ കാലാവധി അവസാനിക്കാനിരിക്കെ, പുതിയ താരിഫ് പ്ലാനും ജിയോ അവതരിപ്പിച്ചേക്കും.