വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല; കാണാതായ ജസ്‌നയെക്കുറിച്ച് സുപ്രധാന വിവരം ലഭിച്ചെന്ന് സർക്കാർ

Webdunia
വെള്ളി, 20 ജൂലൈ 2018 (14:52 IST)
കൊച്ചി: മുണ്ടക്കയത്തു നിന്നും കാണാതായ ജസ്നയെക്കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും. അന്വേഷണത്തിന് കുറച്ചു കൂടി സമയം വേണമെന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
 
മുണ്ടക്കയത്ത് കടയിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ജസ്നയുടേത് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജെസ്നയെ കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചതായി സർക്കാർ കോടതിയ അറിയിക്കുന്നത്. 
 
ജസ്നയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. മുണ്ടക്കയത്തു നിന്നും കിട്ടിയ സി സി ടി വി ദൃശ്യങ്ങളിൽ ജസ്നയുടെ ആൺ സുഹൃത്തു ഉണ്ടായിരുന്നു. ഇതേ ദിവസം രാവിലെ ജസ്ന ഈ സുഹൃത്തുമായി പത്തുമിനിറ്റോളം ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. എന്നതാണ് അന്വേഷണം സുഹൃത്തുകളിലേക്ക് വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിക്കൻ കാരണം.   
 
അതേസമയം കഴിഞ്ഞ ദിവസം ഇടുക്കിയിലെ വെള്ളത്തൂവലിൽ നിന്നും കണ്ടെത്തിയ കരിഞ്ഞ മൃതദേഹം ആരുടെതെന്നു തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹം തിരിച്ചറിയാനായി  ഡി എൻ എ ടെസ്റ്റ് അടക്കമുള്ള പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article