ബിഷപ്പിനെതിരായ ലൈംഗിക ആരോപണം സഭക്ക് അപമാനകരം, പരാതി അവഗണിച്ചവർ മറുപടി പറയേണ്ടിവരുമെന്ന് സുസെപാക്യം

Webdunia
ശനി, 14 ജൂലൈ 2018 (19:03 IST)
തിരുവനന്തപുരം: ജലന്ധർ ഭിഷപ്പിനെതിരായ  ലൈംഗിക ആരോപണം സഭക്ക് അപമാനമുണ്ടാക്കിയെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ എം സുസെപാക്യം. കന്യാസ്ത്രിയുടെ പരാതി അവഗണിച്ചവർ മറൂപടി പറയേണ്ടിവരും. സത്യം തെളിയിക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
 
തെറ്റ് ആര് ചെയ്താലും തിരുത്താനുള്ള നടപടികൾ ഉണ്ടാകും കുറ്റക്കാർക്കെതിരെ സഭ കർശന നടപടി തന്നെ സ്വീകരിക്കും. ധാർമിക മൂല്യങ്ങളിലൂന്നിയാണ് സഭ പ്രവർത്തിക്കുന്നത്. എന്നാൽ പരാതിയുടെ മറവിൽ സഭയെ മനപ്പൂർവമായി അവഹേളിക്കാൻ ശ്രമം നടക്കുന്നുണ്ട്. പ്രതിഷേധങ്ങൾ കൊണ്ട് സഭയുടെ ആചാരങ്ങൾ മാറ്റാനാകില്ലെന്നും സുസെപാക്യം പറഞ്ഞു.
 
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള കന്യാസ്ത്രിയുടെ പരാതിയിൽ പ്രാഥമിക പരിഷോധയിൽ വാസ്തവമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഉടൻ ജലന്ധറിലേക്ക് തിരിക്കും എന്നാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article