ആർ എസ് എസ് ചിന്തകൻ ഉൾപ്പടെ നാലുപേരെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു

ശനി, 14 ജൂലൈ 2018 (15:41 IST)
ആർ എസ് എസ് ചിന്തകനായ രാകേഷ് സിൻ‌ഹയെ അടക്കം നാലുപേരെ രഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുന്‍ എം പിയായ രാം ഷക്കല്‍. ശില്‍പി രഹുനാഥ് മഹോപാത്ര, നര്‍ത്തകി സൊണാള്‍ മാന്‍സിംഗ് എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ട മറ്റു മൂന്നുപേർ. 
 
കല, സാഹിത്യം, ശാസ്ത്രം, സാമുഹീക സേവനം തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള 12 പേരെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യാം. നിലവിൽ ഇത്തരത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ട 8 പേരാണ് രാജ്യസഭയിലുള്ളത്. 
 
ഡൽഹി സർവകലാശാലക്ക് കീഴിലുള്ള മോട്ടിലാൽ നെഹ്‌റു കോളേജിലെ പ്രഫസറാണ്. രാകേഷ് സിൻ‌ഹ. നർത്തകിയായ സൊണാൾ മാൻസിങ് പത്മ വിഭൂഷൺ ജേതാവാണ്. ശിൽ‌പിയായ മാഹാപാത്രയും പത്മ വിഭൂഷൺ സ്വന്തമാക്കിയിട്ടുണ്ട്. രാം ഷക്കൽ യു പിയിൽ നിന്നും മൂന്ന് തവണ എം പിയായിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍