കുമാര ഷഷ്ഠി വ്രതം അനുഷ്ഠിച്ചോളൂ, സൌഭാഗ്യങ്ങൾ തേടിയെത്തും

ശനി, 14 ജൂലൈ 2018 (13:24 IST)
സൌഭാഗ്യങ്ങൾക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനും അനുഷ്ടിക്കാ‍വുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് കുമാര ഷഷ്ഠി വ്രതം. മാസത്തിലെ കറുത്ത വാവിനു ശേഷമുള്ള വെളുത്തപക്ഷ ഷഷ്ഠി ദിവസമാണ് കുമാര ഷഷ്ഠി വൃതം അനുഷ്ഠിക്കേണ്ടത്. 
 
സത്സന്താന ലബ്ധിക്ക് ഏറ്റവും ഉത്തമമായ വൃതമായാണ് കുമാര ഷഷ്ഠി വൃതം കണക്കാക്കപ്പെടുന്നത്. കുടുംബത്തിന് സർവൈശ്വര്യവും സമ്പത്തും ഇത് പ്രധാനം ചെയ്യും എന്നാണ് വിശ്വാസം. ഷഷ്ഠി വ്രതത്തിന് 5 ദിവസം മുൻപ് തന്നെ വ്രതം ആരംഭിക്കുന്നതാണ് ഉത്തമം. 
 
രാവിലെയും വൈകിട്ടും കുളിച്ച് ശുദ്ധമായി സുബ്രഹ്മണ്യ നാം ജപിക്കുണം. ഒരിക്കൽ മാത്രമേ ഊണ് കഴിക്കാവു. ഈ ദിവസങ്ങളിൽ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തി അവിടെ തന്നെ കഴിഞ്ഞു കൂടുന്നത് ഉത്തമമാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍