കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 20 ഡിസം‌ബര്‍ 2024 (14:07 IST)
കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്. കളമശ്ശേരി 10, 12, 13 വാര്‍ഡിലാണ് മഞ്ഞപ്പിത്തം വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നത്. രോഗവ്യാപനത്തിന്റെ തുടക്കംഗൃഹപ്രവേശനം നടന്ന സ്ഥലത്തുനിന്നാണെന്നും പ്രദേശത്തെ എംഎല്‍എ കൂടിയായ മന്ത്രി പി രാജീവ് പറഞ്ഞു. ഈ മൂന്നു വാര്‍ഡുകളില്‍ നിന്നായി 13 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. 
 
ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. കൈകഴുകുന്നതും പാത്രം കഴുകുന്നതും ശുദ്ധജലത്തില്‍ വേണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. കക്കൂസില്‍ മാലിന്യം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളും മഞ്ഞപ്പിത്തത്തിന് കാരണമാകും. വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ ഐസും ശീതള പാനീയങ്ങളും വില്‍ക്കുന്ന കടകളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിനൊപ്പം പരിശോധനകള്‍ നടത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article