കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 20 ഡിസം‌ബര്‍ 2024 (13:56 IST)
bank
കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബാങ്ക് പ്രസിഡന്റിനെ അടക്കം അറസ്റ്റ് ചെയ്യാതെ പിന്മാറില്ലെന്ന് വ്യക്തമാക്കിയ സമരക്കാര്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. കട്ടപ്പന നഗരത്തില്‍ ഒരു മണി മുതല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി, കോണ്‍ഗ്രസ്, വ്യാപാരി വ്യവസായി സംയുക്ത ഹര്‍ത്താലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കട്ടപ്പന റൂറല്‍ കോപ്പറേറ്റീവ് ബാങ്കിന് മുന്നിലാണ് നിക്ഷേപകന്‍ സാബു ആത്മഹത്യ ചെയ്തത്.
 
നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണ് സാബു ആത്മഹത്യ ചെയ്തത്. സ്ഥലത്ത് ഇപ്പോഴും വലിയ പ്രതിഷേധം തുടരുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article