ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ഈവര്‍ഷം 21.42 ലക്ഷം ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കും

ശ്രീനു എസ്
വ്യാഴം, 6 ഓഗസ്റ്റ് 2020 (21:29 IST)
ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം 2020-21 വര്‍ഷം 21.42 ലക്ഷം ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കും. 6371 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്കാവശ്യമായ അനുമതികള്‍ എത്രയും വേഗം നല്‍കി ടെണ്ടര്‍ നടപടികള്‍ തുടങ്ങണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
 
സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമീണ വീടുകളിലും 2024-ഓടെ കുടിവെള്ള കണക്ഷന്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജലജീവന്‍ മിഷന്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് തീരുമാനം.
 
പദ്ധതി നടത്തിപ്പിന് നിലവില്‍ 800 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതികളുടെ നിര്‍വഹണ മേല്‍നോട്ടത്തിന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ അധ്യക്ഷന്‍മാരായി പഞ്ചായത്തുതല മേല്‍നോട്ട സമിതി രൂപീകരിക്കും. എം.എല്‍.എ ഫണ്ട് പഞ്ചായത്ത് വിഹിതമായി ഈ പദ്ധതിക്ക് വിനിയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article