കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയ്ക്ക് മുന്നില്‍ സാമൂഹ്യ അകലം ഉറപ്പാക്കാനായി കളങ്ങള്‍ വരയ്ക്കണമെന്നു നിര്‍ദേശമുണ്ട്. ബാങ്കുകള്‍ അവരുടെ ഉപഭോക്താക്കളെ അവര്‍ക്കു വരാനാകാവുന്ന സമയം മുന്‍കൂട്ടി അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഐ.ജി. മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ചുമതല നല്‍കിയിട്ടുണ്ട്.