തനിക്ക് ഭീഷണി ഉണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് കോടതിയില്‍. വിവിധ അഴിമതിക്കേസുകളിൽ ഉൾപ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോസ്ഥരും തനിക്കെതിരെ ഗൂഢാലോന നടത്തുന്നുവെന്ന് ജേക്കബ് തോമസ് ഹൈക്കോടതിയില്‍.
തനിക്കെതിരായ ഗൂഢാലേചനയെ കുറിച്ച് അന്വേഷിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ഇതില്‍ നടപടിയുണ്ടായിട്ടില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തിൽ തനിക്കും കുടുബത്തിനും ഭീഷണിയുണ്ടെനും അതിനാൽ സംരക്ഷണം വേണമെന്നുമാണ് ജേക്കബ് തോമസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും വിജലിന്‍സ് കമ്മീഷണര്‍ക്കും നേരത്തേ പരാതി നൽകിയിരുന്നെങ്കിലും പരാതിയിൽ യാതോരു നടപടിയും ഇതേവരേ ഉണ്ടായിട്ടില്ല. അഴിമതിക്കതിരെ നടപടി സ്വീകരിക്കുന്നവരെ സംരക്ഷിക്കണമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ സംസ്ഥാന സർക്കരിനെതിരെയും ജേക്കബ് തോമസ് ആരോപണം ഉന്നയിക്കുന്നുണ്ട്.