ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബന്ദില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്

Webdunia
വ്യാഴം, 4 ജനുവരി 2018 (07:37 IST)
ഡോക്ടര്‍മാര്‍ രോഗിയെ പരിശോധിക്കാതെ മെഡിക്കൽ ബന്ദിൽ പങ്കെടുക്കാൻ പോയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നു ആരോഗ്യമന്ത്രി മന്ത്രി കെകെ ശൈലജ. മെഡിക്കൽ എത്തിക്സിന് നിരക്കാത്ത സംഭവങ്ങൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. 
 
അതേസമയം മുന്നിലിരിക്കുന്ന രോഗിയെ പരിശോധിക്കാൻ ഡോക്ടർക്കു ബാധ്യതയുണ്ട്. ആ ഡോക്ടറെ പിടിച്ചിറക്കിക്കൊണ്ടുപോയതു ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. ചികിത്സ നിഷേധിച്ചു ഡോക്ടർമാർ തെരുവിലിറങ്ങിയത് നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്നു മനുഷ്യാവകാശ കമ്മിഷൻ നിരീക്ഷിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  രാജ്യവ്യാപകമായി  മെഡിക്കല്‍ ബന്ദ് സംഘടിപ്പിച്ചിരുന്നു.
 
ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ല് സ്റ്റാന്‍ഡിങ്ങ് കമ്മീഷന് വിട്ടതോടെയാണ് സമരം അവസാനിപ്പിച്ചത്. 
കേരളത്തിലെ ഡോക്ടർമാരും പങ്കെടുക്കുന്നതിനാല്‍ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. കേരളത്തില്‍ മുപ്പതിനായിരത്തിലേറെ ഡോക്ടര്‍മാരാണ് സമരം നടത്തിയത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article