ഷീന ബോറ കൊല്ലപ്പെട്ടിട്ടില്ല; യു എസില്‍ സുഖമായിരിക്കുന്നെന്ന് ഇന്ദ്രാണി മുഖര്‍ജി

Webdunia
ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (14:03 IST)
തന്റെ മകളായ ഷീന ബോറ കൊല്ലപ്പെട്ടിട്ടില്ലെന്നും യു എസില്‍ സുഖമായിരിക്കുന്നെന്നും ഇന്ദ്രാണി മുഖര്‍ജി. അന്വേഷണസംഘത്തിന്റെ മുമ്പാകെയാണ് ഇന്ദ്രാണി ഇങ്ങനെ വെളിപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഷീന യു എസിലാണെന്നാണ് ഇന്ദ്രാണി സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരിക്കുന്നത്.
 
അതേസമയം, ഷീനയുടെ മൊബൈല്‍ ഫോണ്‍ ഇന്ദ്രാണി ഒരു വര്‍ഷത്തോളം ഉപയോഗിച്ചിരുന്നതായും ഷീനയുടെ പേരില്‍ വ്യാജ കത്തുകളെഴുതിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഷീനയുടെ ഓഫീസിലേക്ക് ഇന്ദ്രാണി വ്യാജ രാജിക്കത്ത് അയയ്ക്കുകയും ചെയ്തിരുന്നു.
 
മുംബൈ പൊലീസ് കമ്മീഷണര്‍ രാകേഷ് മാരിയ ആണ് അന്വേഷണത്തിന് നേതൃത്വം നല്കുന്നത്. അതേസമയം, തന്റെ വക്കീലിനെ കാണാതെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കില്ലെന്ന് നിലപാടിലാണ് ഇന്ദ്രാണി.