രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തിലെത്തും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 16 മാര്‍ച്ച് 2023 (11:39 IST)
രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തിലെത്തും. 16ന് ഉച്ചയ്ക്ക് 1.40ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നും ഐ.എന്‍.എസ് ഗരുഡയില്‍ എത്തും. തുടര്‍ന്ന് ഇന്‍ഡ്യന്‍ നേവിയുടെ വിവിധ പരിപടികളില്‍ പങ്കെടുക്കും. ഇതിനുശേഷം വൈകിട്ട് 7.20ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ താമസിക്കും. 17ന് രാവിലെ കൊല്ലം മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കും. തിരികെ തിരുവനന്തപുരത്ത് എത്തി കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പൗരസ്വീകരണത്തിലും മറ്റ് ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും. മാര്‍ച്ച് 18ന് രാവിലെ കന്യാകുമാരി സന്ദര്‍ശിക്കുന്ന രാഷ്ട്രപതി തിരികെയെത്തിയ ശേഷം ഉച്ചയ്ക്ക് ലക്ഷദ്വീപിലേയ്ക്ക് പോകും.
 
ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മടങ്ങും.

അനുബന്ധ വാര്‍ത്തകള്‍

Next Article