അനാശാസ്യം: നാലുപേര്‍ പിടിയില്‍

Webdunia
ശനി, 25 ജൂലൈ 2015 (18:37 IST)
അനാശാസ്യ പ്രവര്‍ത്തനത്തിനു നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ബീച്ചിനു സമീപത്തെ ഹോം‍സ്റ്റേയില്‍ നിന്നാണു ഇവരെ കഴിഞ്ഞ ദിവസം വൈകിട്ട്  പൊലീസ് വലയിലാക്കിയത്.
 
ആലപ്പുഴ നഗരത്തിനടുത്തുള്ള രണ്ട് സ്ത്രീകളെയും കളര്‍കോട്ടെ രണ്ട് പുരുഷന്മാരുമാണ് ജില്ലാ പൊലീസ് ആസ്ഥാനത്തെ ക്രൈം സ്റ്റോപ്പറില്‍ ലഭിച്ച വിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വലയിലായത്. സൌത്ത് സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ വലയിലാക്കിയത്.