നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു, പ്രതിഷേധവുമായി കോണ്‍ഗ്രസ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 4 മാര്‍ച്ച് 2024 (15:52 IST)
നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. കാഞ്ഞിരവേലി സ്വദേശി ഇന്ദിര രാമകൃഷ്ണന്‍ (71) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കൃഷിസ്ഥലത്ത് നിന്ന് കൂവ വെളവെടുക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
 
ഇന്ദിരയെ ഉടനെ കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ മരിച്ചു. സ്ഥിരമായി കാട്ടാന ശല്യമുള്ള സ്ഥലമാണിതെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍