കമ്പത്ത് അരികൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഓട്ടോക്കാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 30 മെയ് 2023 (09:18 IST)
കമ്പത്ത് അരികൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഓട്ടോക്കാരന്‍ മരിച്ചു. കമ്പം സ്വദേശി പാല്‍രാജാണ് മരിച്ചത്. അരിക്കൊമ്പന്റെ ആക്രമണത്തില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കയാണ് മരണം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അരിക്കൊമ്പന്‍ തകര്‍ത്ത ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ആളാണ് ഇദ്ദേഹം.
 
ഓട്ടോറിക്ഷ മറിച്ചിടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article