യാത്രക്കാരി ആവശ്യപ്പെട്ടിട്ട് വണ്ടി നിര്‍ത്തിയില്ല; കട്ടപ്പനയിലെ കെഎസ്ആര്‍ടിസി ഡ്രൈവറെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി

ശ്രീനു എസ്
ചൊവ്വ, 24 നവം‌ബര്‍ 2020 (11:55 IST)
യാത്രക്കാരി ആവശ്യപ്പെട്ടിട്ട് വണ്ടി നിര്‍ത്തിയില്ലെന്ന പരാതിയില്‍ കട്ടപ്പനയിലെ കെഎസ്ആര്‍ടിസി ഡ്രൈവറെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. 
ഇടുക്കി കട്ടപ്പന യൂണിറ്റിലെ ഡ്രൈവര്‍ എസ്. ജയചന്ദ്രനെ ആണ് അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവനന്തപുരം സിറ്റി യൂണിറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ഗ്രൗണ്ടിലേക്ക് സ്ഥലം മാറ്റിയത്. 
 
യാത്രാക്കാരിയായ പെണ്‍കുട്ടിയും മറ്റ് യാത്രാക്കാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ ബസ് നിര്‍ത്താന്‍ തയ്യാറാകാതെ അര കിലോമീറ്റര്‍ മാറ്റി ബസ് നിര്‍ത്തുകയായിരുന്നു. സ്ഥലമാറ്റം സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് ആണ് ഉത്തരവ് ഇറക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article