മലപ്പുറത്ത് മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍

ശ്രീനു എസ്
ചൊവ്വ, 24 നവം‌ബര്‍ 2020 (11:26 IST)
മലപ്പുറത്ത് മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് പെരുമണ്ണ വള്ളിക്കുന്ന് സ്വദേശി റമീസ് റോഷന്‍, കൊണ്ടോട്ടി നെടിയിരുപ്പ് മുസ്ലിയരങ്ങാടി സ്വദേശി ഹാഷിബ് ശഹിന്‍ എന്നിവരാണ് പിടിയിലായത്. എക്‌സൈസ് നടത്തിയ റെയ്ഡിലാണ് മാരകമായ മയക്കുമരുന്നുകള്‍ കണ്ടെത്തുന്നത്.
 
എല്‍എസ്ഡിയും ഹാഷിഷും എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article