സമ്പര്‍ക്കം മൂലം കൊവിഡ് വ്യാപനം: ഇടുക്കിയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

ശ്രീനു എസ്
തിങ്കള്‍, 27 ജൂലൈ 2020 (09:25 IST)
ഇടുക്കി ജില്ലയില്‍ സമ്പര്‍ക്കം മൂലമുള്ള കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കരിങ്കുന്നം പഞ്ചായത്തിലെ 1, 7, 8 വാര്‍ഡുകള്‍, ഇടവെട്ടി ഗ്രാമ പഞ്ചായത്ത് 1, 11, 12, 13 വാര്‍ഡുകള്‍, വണ്ടന്മേട്  ഗ്രാമ പഞ്ചായത്ത് 2, 3 വാര്‍ഡുകള്‍, കൊന്നത്തടി ഗ്രാമ പഞ്ചായത്ത് 1, 18 വാര്‍ഡുകള്‍ എന്നിവ കണ്ടയ്‌ന്മെന്റ് മേഖലകളായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
 
അതേസമയം ഇടുക്കിയില്‍ ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാമാട്ടിക്കാനം സ്വദേശി ചന്ദന പുരയിടത്തില്‍ സിവി വിജയന്‍(61) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article