അസുരമംഗലത്ത് ബന്ധുക്കള്‍ തമ്മില്‍ ത്രികോണ മത്സരം

എ കെ ജെ അയ്യര്‍
വെള്ളി, 20 നവം‌ബര്‍ 2020 (19:38 IST)
അഞ്ചല്‍: കൊല്ലം ജില്ലയിലെ അഞ്ചലിലെ ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ യു.ഡി.എഫ്, എന്‍.ഡി.എ, എല്‍.ഡി.എഫ് എന്നീ മൂന്നു മുന്നണികള്‍ക്കുമായി മത്സരിക്കുന്നത് ഒരു കുടുംബത്തിലെ അംഗങ്ങള്‍ തന്നെ. ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ അസുരമംഗലം വാര്‍ഡിലാണ് ഇത്തരമൊരു ത്രികോണ മത്സരം അരങ്ങേറുന്നത്.
 
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ പഞ്ചായത് അംഗവും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ അമ്മിണി രാജനാണ് മത്സരിക്കുന്നത്. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയത് അമ്മിണി രാജന്റെ സഹോദരന്റെ ഭാര്യ സുലഭ കുമാരിയാണ്. ഇത്രയുമായപ്പോള്‍ എല്‍.ഡി.എഫും വിട്ടില്ല അമ്മിണി രാജന്റെ പിതൃസഹോദരിയുടെ കൊച്ചുമകള്‍ സുഷമ ദേവിയെ ഇവര്‍ സ്ഥാനാര്‍ത്ഥിയാക്കി.
 
ഇതോടെ ഇവിടത്തെ തെരഞ്ഞെടുപ്പ് കുടുംബ തെരഞ്ഞെടുപ്പായി മാറിയിരിക്കുകയാണ്. ബന്ധുക്കളും അയല്‍ക്കാരും നാട്ടുകാര്‍ക്കൊപ്പം ചേരിതിരിഞ്ഞിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article