കൊല്ലം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കു അടുത്ത മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ വിവിധ മേഖലകളിലേക്കായി ആകെ 13691 പത്രികകളാണ് ലഭിച്ചത്. മുനിസിപ്പാലിറ്റികളുടെ കാര്യത്തില്‍ പരവൂരാണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് - 297. ഏറ്റവും കുറവുണ്ടായത് കൊട്ടാരക്കരയിലാണ് - 169.