അഞ്ചലില്‍ അമ്മയും മകനും തമ്മില്‍ മത്സരിക്കുന്നു

എ കെ ജെ അയ്യര്‍

വെള്ളി, 20 നവം‌ബര്‍ 2020 (16:12 IST)
കൊല്ലം: സഹോദരങ്ങള്‍ തമ്മിലും ഗുരുവും ശിഷ്യനും തമ്മിലും എന്നപോലെ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അമ്മയും മകനും തയ്യാറെടുക്കുന്നു. അഞ്ചല്‍ ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പനച്ചവിള വാര്‍ഡിലാണ് ഇങ്ങനെയൊരു മത്സരം നടക്കുന്നത്.
 
ഇടമുളയ്ക്കലിലെ ദിവ്യാലയത്തില്‍ സുധര്‍മ്മ രാജന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തെയ്യാറായി. എന്നാല്‍ തൊട്ടു പിന്നാലെ ഇടതു മുന്നണിക്കാര്‍ മകന്‍ ദിനരാജിനെ സ്ഥാനാര്‍ത്ഥിയാക്കി. എന്തായാലും അമ്മയും മകനും തമ്മില്‍ വാശിയേറിയ മത്സരം നടക്കുമ്പോള്‍ അതില്‍ നിന്ന് മുതലെടുക്കാന്‍ തയ്യാറായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മികച്ച പ്രചാരണമാണ് നടത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍