ഐസ്ക്രീം പാർലർ: വിഎസ് സുപ്രീംകോടതിയിൽ

Webdunia
ശനി, 15 നവം‌ബര്‍ 2014 (15:44 IST)
ഐസ്ക്രീം പാർലർ പെൺവാണിഭ കേസുമായി വീണ്ടും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. കേസില്‍ മുൻ ഡിജിപി ജേക്കബ് പുന്നൂസിൽ നിന്ന് വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട് വിഎസ് സുപ്രീംകോടതിയിൽ അപേക്ഷ നല്‍കി.

ഐസ്ക്രീം പാർലർ പെൺവാണിഭ കേസില്‍ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ജേക്കബ് പുന്നൂസിനോട് കോടതി നിർദ്ദേശിക്കണമെന്നും. ഹൈക്കോടതിയുടെ മേൽനോട്ടത്തില്‍ കേസ് അന്വേഷണം നടക്കവെ അന്വേഷണ റിപ്പോർട്ട് ജേക്കബ് പുന്നൂസ് അന്നത്തെ അഡ്വക്കേറ്റ് ജനറലുമായി പങ്കുവെച്ചത് എന്തിനാണെന്നും. അതിനുള്ള സാഹചര്യം എന്തയിരുന്നുവെന്നും വ്യക്തമാക്കണമെന്നും
വിഎസ് ആവശ്യപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.