യുവതിയെ ഭർത്താവ് ചുട്ടുകൊന്നു. പട്ടാപ്പകൽ ആൾക്കൂട്ടത്തിനു മുന്നിൽ വെച്ചാണ് സംഭവം. ചെങ്ങാലൂർ സ്വദേശി ജീതു (29) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് വിരാജ് ഒളിവിൽ പോയി. കുടുംബശ്രീ യോഗത്തിനിടെ പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം.
വായ്പ കുടിശികയുടെ ചർച്ചയ്ക്കായി കുടുംബശ്രീ വിളിച്ചുവരുത്തിയതായിരുന്നു ജീതുവിനെ. ഇതിനിടയിൽ ഭർത്താവ് ജീതുവിനെ തീവെക്കുകയായിരുന്നു. ചുറ്റിനും കൂടി നിന്നവർ തടയുകയോ പിടിച്ചു മാറ്റാൻ ശ്രമിക്കുകയോ ചെയ്തില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ ആശുപത്രിയിലെത്തിക്കാൻ കുടുംബശ്രീ പ്രവർത്തകരോ നാട്ടുകാരോ സഹായിച്ചില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഞായറാഴ്ചയായിരുന്നു സംഭവം. ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ വച്ചയായിരുന്നു അന്ത്യം.