ഭാര്യയെ തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിന്റെ പല്ലടിച്ച് തെറിപ്പിച്ചു, ഭര്‍ത്താവിനെതിരെ കേസ്; സംഭവം തിരുവനന്തപുരത്ത്

Webdunia
ശനി, 2 ഒക്‌ടോബര്‍ 2021 (15:23 IST)
തിരുവനന്തപുരത്ത് ഭാര്യയെ തുറിച്ചുനോക്കിയെന്ന് ആരോപിച്ച് ഭര്‍ത്താവ് യുവാവിന്റെ പല്ലടിച്ച് തെറിപ്പിച്ചു. പെരിങ്ങമലയില്‍ ഇന്നലെയായിരുന്നു സംഭവം. വെങ്ങാനൂര്‍ താമസിക്കുന്ന യുവാക്കളുടെ പരാതിയില്‍ പുന്നമൂട് താമസിക്കുന്ന ഗിരീഷിനെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു. 
 
വ്യാഴാഴ്ച രാത്രി പെരിങ്ങമലയിലെ ബേക്കറിയില്‍ കേക്കുവാങ്ങാന്‍ എത്തിയതായിരുന്നു കൃഷ്ണകുമാറും സുഹൃത്ത് അഖിലും. കേക്കുവാങ്ങി പുറത്തിറങ്ങിയപ്പോള്‍ തന്റെ ഭാര്യയെ തുറിച്ചുനോക്കി എന്നു പറഞ്ഞ് ഗിരീഷ് കൃഷ്ണകുമാറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കൃഷ്ണകുമാറിനെ ഗിരീഷ് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തില്‍ കൃഷ്ണകുമാറിന്റെ രണ്ട് പല്ല് കൊഴിഞ്ഞു. തര്‍ക്കത്തിനിടെ തടയാനെത്തിയ കൃഷ്ണകുമാറിന്റെ സുഹൃത്ത് അഖിലിനും മര്‍ദനമേറ്റു. അഖിലിന്റെ ചെവിക്ക് പരുക്കുണ്ട്. ചെവിയില്‍ സ്റ്റിച്ചിട്ടിരിക്കുകയാണ്. 
 
കൂടെ ഉള്ളത് കാമുകിയല്ലെന്നും തന്റെ ഭാര്യയാണെന്നും തുറിച്ചുനോക്കിയത് എന്തിനാണെന്നും ചോദിച്ചാണ് ഗിരീഷ് തന്നെ മര്‍ദിച്ചതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. അക്രമിച്ചയാളെ മുന്‍പരിചയമില്ലെന്നും സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്നും കൃഷ്ണകുമാറും അഖിലും പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article