21 കോടി വില പറഞ്ഞ ഭീമൻ പോത്ത് സുൽത്താൻ വിടപറഞ്ഞു

ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (15:07 IST)
വാർത്തകളിൽ നിറഞ്ഞുനിന്ന ഹരിയാനയിലെ ഭീമൻ പോത്ത് സുൽത്താൻ ചത്തു. പെട്ടെന്നുള്ള ഹൃദയാഘാതമാണ് സുൽത്താന്റെ മരണത്തിന് കാരണമായത്. ഹരിയാനയിലെ കൈത്തലിലെ നരേഷ് ബെനിവാലെയുടേതായിരുന്നു 21 കോടിയോളം രൂപ വില പറഞ്ഞ സുല്‍ത്താന്‍ പോത്ത്. കോടികള്‍ വാഗ്ദാനം വന്നപ്പോഴും സുൽത്താനെ വിട്ട് കളയാൻ ഉടമ തയ്യാറായിരുന്നില്ല.
 
1200 കിലോ തൂക്കമുണ്ടായിരുന്ന ഭീമന്‍ പോത്തായിരുന്നു സുല്‍ത്താന്‍. ആറടി നീളമുണ്ടായിരുന്ന സുല്‍ത്താന്‍ 15 കിലോ ആപ്പിളും 20 കിലോ കാരറ്റുമാണ് ഓരോ ദിവസവും ആഹാരമാക്കിയിരുന്നത്. ഇതിന് പുറമെ പാലും കിലോ കണക്കിന് പച്ചിലകളും പോത്ത് കഴിച്ചിരുന്നു.
 
2013-ല്‍ ജജ്ജാര്‍, കര്‍ണാല്‍, ഹിസാര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച അഖിലേന്ത്യ അനിമല്‍ ബ്യൂട്ടി മത്സരത്തിലെ ജേതാവാണ് സുൽത്താൻ ജോട്ടെ. രാജസ്ഥാനിലെ പുഷ്‌കര്‍ കന്നുകാലി മേളയില്‍ ഒരു മൃഗസ്‌നേഹി 21 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്.സുൽത്താൻ രാജ്യമെങ്ങും പ്രശസ്‌തി നേടിയതോടെ സുൽത്താന്റെ ബീജത്തിനായുള്ള ആവശ്യവും വർദ്ധിച്ചിരുന്നു.ഓരോ വർഷവും സുൽത്താൻ ഏകദേശം ഒരു കോടി രൂപയുടെ വരുമാനം ഉടമയ്ക്ക് ഉണ്ടാക്കി കൊടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍