പുകവലിക്കുന്നവര്‍, പ്രമേഹമുള്ളവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍, അമിത വണ്ണമുള്ളവര്‍ എന്നിവരാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഇവരില്‍ ഹൃദയാഘാതത്തിനു സാധ്യത കൂടുതലാണ്. പാരമ്പര്യമായി ഹൃദ്രോഗമുള്ളവരും ശ്രദ്ധിക്കണം. വീട്ടില്‍ മുന്‍പ് ആര്‍ക്കെങ്കിലും ഹൃദയാഘാതമോ ഹൃദയസംബന്ധമായ ഗുരുതര പ്രശ്‌നങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍ ചെറിയ നെഞ്ച് വേദന അനുഭവപ്പെട്ടാല്‍ പോലും കാര്യമായെടുക്കണം.