മനുഷ്യാവകാശ കമ്മീഷനു ലഭിച്ച പരാതികള്‍ 12877

Webdunia
ശനി, 6 ഫെബ്രുവരി 2016 (12:36 IST)
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു കഴിഞ്ഞ വര്‍ഷം ലഭിച്ച കേസുകളുടെ എണ്ണം 12877 എന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം കേസുകള്‍ ഫയല്‍ ചെയ്തത് - 3509 എണ്ണം.
 
സംസ്ഥാനമൊട്ടാകെയുള്ള കേസുകളില്‍ 6436 എണ്ണവും തീര്‍പ്പാക്കിയത് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശിയാണ്. കേസുകളുടെ എണ്ണത്തില്‍ 1215 പരാതികളുമായി എറണാകുളം ജില്ലയാണു രണ്ടാം സ്ഥാനത്ത്.
 
അതേ സമയം ഏറ്റവും കുറവു പരാതി ലഭിച്ചത് വയനാട് ജില്ലയില്‍ നിന്നാണ് - 171 എണ്ണം. 2015 ല്‍ കമ്മീഷന്‍ തീര്‍പ്പാക്കിയ പരാതികളുടെ എണ്ണം 12842 ആണ്.