കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ മരിച്ചു. കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ വീട്ടമ്മ കിണറ്റിലേക്ക് വീഴുകയായിരുന്നു.
പാലക്കാട് കോട്ടായി കമ്പക്കുളം വീട്ടില്‍ രാജേഷിന്റെ ഭാര്യ ശോഭനയാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ശോഭനയെ കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഗ്നരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പരിശോധനയില്‍ കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ഉപയോഗിച്ച കൊട്ടയും കണ്ടെത്തി. ഇതോടെയാണ് കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിന് ഇടയിലാവാം അപകടം പിണഞ്ഞത് എന്ന് വ്യക്തമായത്.