മുതിർന്ന മാധ്യമപ്രവർത്തകൻ എം.എസ് മണി അന്തരിച്ചു

റെയ്‌നാ തോമസ്
ചൊവ്വ, 18 ഫെബ്രുവരി 2020 (08:11 IST)
കലാകൗമുദി ചീഫ്എഡിറ്ററും മുതിര്‍ന്ന മാധ്യപ്രവര്‍ത്തകനുമായ എം.എസ് മണി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം കലാകൗമുദി ഗാര്‍ഡന്‍സില്‍വെച്ചായിരുന്നു അന്ത്യം. രോഗബാധിതനായി ചികില്‍സയിലായിരുന്നു അദ്ദേഹം.മാധ്യമ മികവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി – കേസരി പുരസ്‌കാരം നേടിയിട്ടുണ്ട്. 

കേരള കൗമുദി പത്രാധിപരായിരുന്ന പത്മഭൂഷണ്‍ കെ.സുകുമാരന്റെയും മാധവി സുകുമാരന്റെയും മകനും സ്ഥാപക പത്രാധിപര്‍ സിവി കുഞ്ഞിരാമന്റെ കൊച്ചുമകനുമാണ്.
 
1961ല്‍ കേരള കൗമുദിയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായാണ് എം.എസ്.മണി പത്രപ്രവര്‍ത്തനം ആരംഭിച്ചത്. കലാകൗമുദിയുടെ സ്ഥാപക പത്രാധിപരായിരുന്നു അദ്ദേഹം. പിന്നീട് കലാകൗമുദി ദിനപ്പത്രവും ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article