പ്ലസ് വണ്‍ പ്രവേശനത്തിന് 10ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 16 ഓഗസ്റ്റ് 2021 (15:54 IST)
പ്ലസ് വണ്‍ പ്രവേശനത്തിന് 10ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. മുന്നോക്ക വിഭാഗത്തിനാണ് ആനുകൂല്യം ഉള്ളത്. നിലവിലുള്ള സംവരണങ്ങള്‍ക്ക് പുറമെയായിരിക്കും ഇത്. കഴിഞ്ഞവര്‍ഷവും ഇത്തരത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നല്‍കിയിരുന്നു. 
 
എസ്ടി, എസ്സി, ന്യൂനപക്ഷം എന്നിവര്‍ക്കെല്ലാം കൂടി 48 ശതമാനം സംവരണം ഉണ്ടായിരുന്നു. ഇതും കൂടിയായപ്പോള്‍ ആകെ പൊതു വിഭാഗത്തിന് 42ശതമാനമായി. സംവരണം 50 ശതമാനത്തില്‍ കൂടുതരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ളതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article