മുഖ്യമന്ത്രി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്‌ലക്സ് അടിച്ചത് എന്തിനെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി പറഞ്ഞു. ഭക്തര്‍ ഭഗവാനെ കാണാനാണ് ക്ഷേത്രത്തില്‍ വരുന്നത്. അല്ലാതെ അഭിവാദ്യമര്‍പ്പിച്ച ഫ്‌ലക്സ് കാണാനല്ല എന്നും ഉത്തരവാദിത്തപ്പെട്ടവര്‍ ഫ്‌ലക്സ് എന്തുകൊണ്ട് അവിടെ നിന്ന് എടുത്തുമാറ്റിയില്ലെന്നും കോടതി ചോദിച്ചു.