ഇനി ലേണേഴ്‌സ് ടെസ്റ്റ് അത്ര സിംപിള്‍ ആയിരിക്കില്ല; നെഗറ്റീവ് മാര്‍ക്ക് ഏര്‍പ്പെടുത്തും

രേണുക വേണു

ചൊവ്വ, 10 ഡിസം‌ബര്‍ 2024 (14:50 IST)
Learning Test - Kerala

വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലൈസന്‍സ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ചുമ്മാ പോയി ലേണേഴ്‌സ് എഴുതി വരാമെന്ന് കരുതിയാല്‍ ഇനി അത് നടക്കില്ല. ലേണേഴ്‌സ് ടെസ്റ്റില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. 
 
ലേണേഴ്‌സ് പരീക്ഷയില്‍ 20 ചോദ്യങ്ങളില്‍ 12 എണ്ണം ശരിയായാല്‍ (60 ശതമാനം മാര്‍ക്ക്) ജയിക്കുമെന്ന നിലയാണ് ഇപ്പോള്‍. ഇതില്‍ മാറ്റം വരുത്താനാണ് ആലോചന. കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി നെഗറ്റീവ് മാര്‍ക്കും ഏര്‍പ്പെടുത്തും. ഇത് മൂന്ന് മാസത്തിനകം പ്രാബല്യത്തില്‍ വന്നേക്കും. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ കണക്കിലെടുത്താണ് ഈ പരിഷ്‌കാരം. 
 
ഡ്രൈവിങ് ടെസ്റ്റ് പാസായാലും വിദേശ രാജ്യങ്ങളില്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ കാത്തിരിപ്പു സമയം (പ്രൊബേഷന്‍ പിരീഡ്) നടപ്പാക്കാറുണ്ട്. ഈ രീതി സംസ്ഥാനത്തും കൊണ്ടുവരും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍