ഭാഗ്യലക്ഷ്മിയുടേയും കൂട്ടുകാരുടെയും അറസ്റ്റ് ഈമാസം തടഞ്ഞ് ഹൈക്കോടതി

ശ്രീനു എസ്
ശനി, 24 ഒക്‌ടോബര്‍ 2020 (11:40 IST)
ഭാഗ്യലക്ഷ്മിയുടേയും കൂട്ടുകാരുടെയും അറസ്റ്റ് ഈമാസം 30വരെ തടഞ്ഞ് ഹൈക്കോടതി. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 30ന് ഹൈക്കോടതി വിധി പറയും. യൂട്യൂബര്‍ വിജയ് പി നായരെ താമസ സ്ഥലത്തു ചെന്ന് അക്രമിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 
 
നേരത്തേ ഭാഗ്യലക്ഷ്മിയും സംഘവും തിരുവനന്തപുരം ജില്ലാകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article