ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല: മുഖ്യമന്ത്രി

ശ്രീനു എസ്

ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (08:14 IST)
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അറസ്റ്റ് തടയാന്‍ സംസ്ഥാനസര്‍ക്കാരിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശിവശങ്കറെ ആശുപത്രിയില്‍ ആക്കിയെന്നും മറ്റുമുള്ള പ്രചരണം പ്രതിപക്ഷം നടത്തുന്നത് അടിസ്ഥാനരഹിതമാണ്. ഒരാളെ ആശുപത്രിയിലാക്കുന്നത് വൈദ്യശാസ്ത്രപരമായ നടപടിയാണ്. 
 
ഇത്തരം അറിവുപോലും ഇല്ലാതെയാണ് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നുതന്നെയാണ് സര്‍ക്കാരിന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍