സജി ചെറിയാന് ആശ്വാസം; ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ അയോഗ്യനാക്കില്ല, ഹര്‍ജി ഹൈക്കോടതി തള്ളി

Webdunia
വ്യാഴം, 8 ഡിസം‌ബര്‍ 2022 (12:17 IST)
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ചിന്റെ നടപടി. മലപ്പുറം സ്വദേശി ബിജു പി.ചെറുമകന്‍, ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരാണ് സജി ചെറിയാനെതിരെ കോടതിയെ സമീപിച്ചത്. ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article