ചാത്തമംഗലത്ത് അമ്മയുടെ മര്‍ദ്ദനമേറ്റ് 10 വയസ്സുകാരനും ഗുരുതര പരിക്ക്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മകന് വീണു പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പറഞ്ഞ് കുട്ടിയുടെ അമ്മ അയല്‍വാസിയെ വിളിക്കുകയായിരുന്നു. പിന്നാലെ കുട്ടിയെ കുന്നമംഗലത്തെ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.