അമ്മ മകനെ ദുരുപയോഗം ചെയ്തെന്ന കേസ്: അമ്മയ്ക്ക് ജാമ്യം, വനിതാ ഐപിഎസ് ഓഫീസർ അന്വേഷിക്കണം എന്ന് ഹൈക്കോടതി

Webdunia
വെള്ളി, 22 ജനുവരി 2021 (10:51 IST)
കൊച്ചി: കടയ്ക്കാവൂരിൽ അമ്മ മകനെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിൽ അമ്മയ്ക്ക് ജാമ്യം നൽകി ഹൈക്കോടതി. കേസ് വനിത ഐപിഎസ് ഓഫീസർ അന്വേഷിയ്ക്കണമെന്നും അന്വേഷണ പുരോഗതി കോടതിയെ അറിയിയ്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കുട്ടിയെ പിതാവിന്റെ അടുത്തിനിന്നും മാറ്റിപ്പാർപ്പിയ്ക്കണം എന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ജാമ്യ ഹർജിയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. കുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നും, അമ്മയുടെ മൊബൈൽഫോണിൽനിന്നും നിർണായക തെളിവ് ലഭിച്ചു എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പരാതി നൽകിയ കുട്ടിയ്ക് അമ്മ ചില മരുന്നുകൾ നൽകിയിരുന്നതായും, വീട്ടിൽ നടത്തിയ പരിശോധനയിൽ മരുന്നുകൾ കണ്ടെത്തിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. മാതൃത്വത്തെ അവഹേളിയ്ക്കുന്ന കേസാണ് ഇതെന്നായിരുന്നു അമ്മയുടെ അഭിഭാഷകന്റെ വാദം. 

അനുബന്ധ വാര്‍ത്തകള്‍

Next Article