വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 21 പാരഗ്രാഫുകള്‍ ഒഴിവാക്കാന്‍; സര്‍ക്കാര്‍ ഒഴിവാക്കിയത് 49 പേജുകള്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 23 ഓഗസ്റ്റ് 2024 (13:35 IST)
വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ്. എന്നാല്‍ സര്‍ക്കാര്‍ ഒഴിവാക്കിയത് 49 മുതല്‍ 53 വരെയുള്ള പേജുകളാണെന്ന്് പുതിയ കണ്ടെത്തല്‍. വിവരാവകാശകമ്മീഷന്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടാതെ മറച്ചുവെച്ചതിലാണ് ഇപ്പോള്‍ വിവാദം കൊഴുക്കുന്നത്. സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തിന്റെ ചുവടുപിടിച്ച് കൂടുതല്‍ പേജുകള്‍ സര്‍ക്കാര്‍ മറച്ചു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിവരാവകാശ നിയമപ്രവാപ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട ആപേക്ഷകരോടും ഈ പേജുകള്‍ ഒഴിവാക്കിയ വിവരം അറിയിച്ചിരുന്നില്ല.
 
സ്വകാര്യത മാനിച്ച് കൂടുതല്‍ ഭാഗങ്ങള്‍ ഒഴിവാക്കിയെന്നാണ് സര്‍ക്കാരിന്റെ വാദം. അതേസമയം കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article