അടുത്ത മൂന്ന് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
ശനി, 6 നവം‌ബര്‍ 2021 (12:13 IST)
അടുത്ത മൂന്ന് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. അതേസമയം ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട്, ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാകേന്ദ്രം പറയുന്നു. എന്നാല്‍ ഇത് ഇന്ത്യന്‍ തീരത്തുനിന്ന് അകലെയായതിനാല്‍ സംസ്ഥാനത്തെ ബാധിക്കില്ലെന്നാണ് കരുതുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article