ഈമാസം 17വരെ മഴ ശക്തമായി തുടരും: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ശ്രീനു എസ്
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (09:00 IST)
ഈമാസം 17വരെ മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്ധ്രാതീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദം ഇന്ന് ശക്തിപ്രാപിച്ച് അടുത്ത നാലുദിവസം പടിഞ്ഞാറ്-വടക്ക് ദിശയില്‍ സഞ്ചരിക്കുമെന്ന് അറിയിപ്പുണ്ട്. വടക്കന്‍ കേരളം വരെയുള്ള പ്രദേശങ്ങളിലായിരിക്കും ശക്തമായി മഴ പെയ്യുക.
 
അതേസമയം ഇന്ന് 12ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article