രാഷ്ട്രപതിയും പ്രധാനന്ത്രിയും ഉൾപ്പടെ ഇന്ത്യയിൽ 10,000ഓളം പ്രമുഖരെ ചൈനീസ് കമ്പനി നിരീക്ഷിയ്ക്കുന്നതായി റിപ്പോർട്ട്

Webdunia
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (08:24 IST)
ഡൽഹി: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള കമ്പനി ഇന്ത്യയിലെ പ്രമുഖരായ 10,000 ഓളം ആളുകളെ നിരീക്ഷിയ്ക്കുന്നതായി റിപ്പോർട്ട്. ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കൊവിവിന്ദ് എന്നിവർ ഉൾപ്പടെ പ്രമുഖരെ നിരീക്ഷിയ്ക്കുന്നതായാണ് വിവരം. ഇന്ത്യൻ എക്സ്‌പ്രെസ്സ് ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. 
 
രാജ്യത്തെ വിവിധ കേന്ദ്ര മന്ത്രിമാർ. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, ഉന്നത സൈനിക ഉദ്യോഗസ്ഥർ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, ശാസ്ത്രഞ്ജൻ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ചീഫ് ജസ്രിസ് എസ്എ ബോബ്ഡെ, ചില സംസ്ഥാന മുഖ്യമന്ത്രിമാർ. അഞ്ച് മുൻ പ്രധാനമന്ത്രിമാർ ഇവരുടെ കുടുംബങ്ങൾ, ശശി തരൂർ ഉൾപ്പടെ എഴുന്നൂറോളം രാഷ്ട്രീയ നേതാക്കൾ മാധ്യമ പ്രവർത്തകർ എന്നിവരെ ചൈന നിരീക്ഷിയ്ക്കുന്നതായാണ് വിവരം.
 
ചൈനീസ് സേന, സുരക്ഷാ ഏജന്‍സികള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയുമായി സഹകരിച്ച് പ്രവർത്തിയ്ക്കുന്ന കമ്പനിയാണ് ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്നാണ് റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ എന്നിവ ഉപയീഗിച്ചാണ് നിരീക്ഷണം എന്നാണ് ഇന്ത്യാൻ എക്സ്‌പ്രെസ്സ് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയെ നിരീക്ഷിയ്ക്കാൻ ആരെയും ഏർപ്പെടുത്തിയിട്ടില്ല എന്നാണ് ഡഹിയിലെ ചൈനീസ് എംബസി വ്യക്താമാക്കിയത്. വാർത്തയോട് പ്രതികരിയ്ക്കാൻ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article