തിരുവനന്തപുരം ജില്ലയില്‍ കനത്തമഴ തുടരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി

ശ്രീനു എസ്
ബുധന്‍, 29 ജൂലൈ 2020 (11:41 IST)
ജില്ലയില്‍ കഴിഞ്ഞ പത്തുമണിക്കൂറുകളായി ശക്തമായ മഴതുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി. മൂന്നാം നമ്പര്‍ ഷട്ടര്‍ നിലവില്‍ 10 സെ.മീ ആണ് ഉയര്‍ത്തിയിട്ടുള്ളത്. അടുത്ത ഒരു മണിക്കൂറിനുള്ളില്‍ 30 സെ.മീ. കൂടി ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. 
 
കൂടാതെ അടുത്ത അഞ്ചുദിവസങ്ങളില്‍ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിക്കാം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article