Kerala Weather: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Webdunia
ശനി, 30 സെപ്‌റ്റംബര്‍ 2023 (09:18 IST)
Kerala Weather: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 
 
അതിശക്തമായ മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുകയാണെങ്കില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മലയോര മേഖലയിലൂടെയുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article