വീണ്ടും പേമാരി, വടക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ കനത്ത നാശം, 12 ജില്ലകളിൽ യെല്ലോ അലർട്ട്

അഭിറാം മനോഹർ
തിങ്കള്‍, 29 ജൂലൈ 2024 (10:58 IST)
ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാണ്. കോഴിക്കോടിന്റെ മലയോര മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ്. വയനാട് മേപ്പാടി മുണ്ടക്കൈയില്‍ മണ്ണിടിച്ചിലും മലവെള്ളപാച്ചിലുമുണ്ടായി. പുത്തൂമല കശ്മീര്‍ ദ്വീപിലെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ഇവിടെ അഗ്‌നിശമന സേനയെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
 
സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിയോട് കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിലെ 12 ജില്ലകളിലും മഴ അലര്‍ട്ടുണ്ട്. പാലക്കാട്,തിരുവനന്തപുരം ജില്ലകളിലൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. വടക്കന്‍ ഛത്തിസ് ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നില്‍ക്കുന്നതും വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നതുമാണ് മഴ ശക്തമാകാന്‍ കാരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article